Friday, February 23, 2018

വൈദ്യുതിബോര്‍ഡിലെ ചിരിനിലാവ്.

എന്‍റെ സഹപ്രവര്‍ത്തകനായിരുന്ന ശ്രീ.തരവത്ത് ചന്ദ്രന്‍. ഒരു അകന്ന ബന്ധുകൂടിയാണ് അദ്ദേഹം.

എന്‍റെ മറ്റൊരു ബന്ധുവും സുഹൃത്തുമായ ശ്രി. രാജഗോപാല്‍ ചന്ദ്രേട്ടനെ വൈദ്യുതി ബോര്‍ഡിലെ ചിരിനിലാവ് എന്നാണ് വിശേഷിപ്പിച്ചത്. സദാ പ്രസന്നത തുളുമ്പുന്ന മുഖഭാവവും നര്‍മ്മരസം കലര്‍ന്ന സംഭാഷണവും കൈമുതലായ ചന്ദ്രേട്ടന്ന് ഏറ്റവും യോജിച്ച വിശേഷണമായിരുന്നു അത്.

ഇന്നലെ അര്‍ദ്ധരാത്രിയോടെ ചന്ദ്രേട്ടന്‍ മരണപ്പെട്ടു. രാത്രി വൈകീട്ടും വീടിനടുത്ത് പാതയോരത്തുള്ള കടയിലിരുന്ന് കാണുന്നവരോടെല്ലാം സംസാരിച്ച് വീട്ടിലേക്കു പോയതായിരുന്നു അദ്ദേഹം. കുറെ കഴിഞ്ഞ്     എന്തോ വയ്യ തോന്നുന്നു എന്ന് ചന്ദ്രേട്ടന്‍ പറഞ്ഞതിനെതുടര്‍ന്ന് ഉടനെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി.എന്നും അവിടെയെത്തുമ്പോഴേക്ക് മരിച്ചിരുന്നു എന്നുമാണ് അറിഞ്ഞത്.

ഹൃദയസ്തംഭനമാണ് മരണകാരണമായി പറയുന്നത്.

ഞാന്‍ രാവിലെ മൃതദേഹം കാണാന്‍ ചെന്നിരുന്നു. നെറ്റിയടച്ച് ഭസ്മം പൂശിയതൊഴിച്ചാല്‍ യാതൊരുമാറ്റവും ഞാന്‍ അദ്ദേഹത്തില്‍ കണ്ടില്ല. ചുണ്ടില്‍ സ്ഥിരമായ മന്ദഹാസം അപ്പോഴുമുണ്ട്.

ഒരാഴ്ച മുമ്പ് ചന്ദ്രേട്ടന്‍ എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന്‍റെ  മകന്‍വണ്ണാമടയില്‍ നിര്‍മ്മിച്ച റിസോര്‍ട്ട് കാണാന്‍ എന്നെ ക്ഷണിച്ചു.          ഒരു സര്‍വ്വീസ് ബെനിഫിറ്റ് കിട്ടാന്‍ കേസ്സ്  കൊടുക്കാനായി  വക്കീലിനെ ഏര്‍പ്പാടാക്കി തരണമെന്നും പറഞ്ഞിരുന്നു. ഒന്നും വേണ്ടി വന്നില്ല. ആഗ്രഹങ്ങള്‍ ബാക്കിവെച്ച് അദ്ദേഹം ഈ ലോകം വിട്ടു പോയി.

3 comments:

വിനുവേട്ടന്‍ said...

ആദരാഞ്ജലികൾ കേരളേട്ടാ... :(

വീകെ. said...

പരേതന് നിത്യശാന്തി നേരുന്നു.
ആദരാജ്ഞലികൾ ...

Sukanya said...

ചിരിനിലാവിന് പ്രണാമം
ഈ പോസ്റ്റ്‌ കാണാന്‍ വൈകി.