Sunday, August 19, 2018

നന്ദി, എല്ലാവരോടും നന്ദി.

ഈ കഴിഞ്ഞ പത്താംതിയ്യതി(2018 ആഗസ്റ്റ്10) ഞാന്‍ ബ്ലോഗെഴുത്തു തുടങ്ങി പത്തുകൊല്ലം തികഞ്ഞു. അപ്രതീക്ഷിതമായി വെള്ളപ്പൊക്കം ഉണ്ടായി വീടൊഴിഞ്ഞുപോവേണ്ടിവന്നതിനാല്‍ ആ കാര്യം പോസ്റ്റ് ചെയ്യാനായില്ല.

നാല് നോവലുകളും ഒട്ടനവധി അനുഭവക്കുറിപ്പുകളും കഥകളും ഈ കഴിഞ്ഞ പത്തുകൊല്ലംകൊണ്ട് ബ്ലോഗിലൂടെ പോസ്റ്റ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞു.

കുറെയധികം സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം. ഈ കാലമത്രയും എനിക്ക് പ്രോത്സാഹനം നല്‍കിയ എല്ലാവര്‍ക്കും ഈ അവസരത്തില്‍ നന്ദി പറയുന്നു

5 comments:

വിനുവേട്ടന്‍ said...

ആശംസകൾ കേരളേട്ടാ.... സാഹിത്യ സപര്യ അഭംഗുരം തുടരട്ടെ...

Sukanya said...

പത്താം വാര്‍ഷികം. അതും ഒരു ഓര്‍മ ആയി. കാലം.
ഇനിയുമേറെ ഏഴുതാന്‍ കഴിയട്ടെ.

Typist | എഴുത്തുകാരി said...

ആശംസകള്‍. ഇത്തിരി വൈകിപ്പോയി,എങ്കിലും.

ഞാനും ഈ വെള്ളപ്പൊക്കത്തിന്ടെ പ്രശ്നങ്ങളില്‍ പെട്ടുപോയി. ഇപ്പഴാ എല്ലാം നോക്കി തുടങ്ങുന്നത്.

ഇനിയുമിനിയും കഥകളും നോവലുകളുമെല്ലാം ഞങ്ങള്‍ക്കായി എഴുതൂ.

സുധി അറയ്ക്കൽ said...
This comment has been removed by the author.
സുധി അറയ്ക്കൽ said...

അങ്കിളേ!!സുഖമല്ലേ???