Tuesday, March 20, 2012

മുപ്പത്തിയഞ്ച് ആണ്ടുകള്‍..

അടിയന്തരാവസ്ഥ കഴിഞ്ഞതിന്നു ശേഷമുള്ള തിരഞ്ഞെടുപ്പിന്‍റെ ഫല പ്രഖ്യാപന ദിവസം. കേന്ദ്രത്തില്‍ ഭരണ മാറ്റം ഉറപ്പാക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള മുന്നണി വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു. അന്ന് ടി. വി.പ്രചാരത്തില്‍ വന്നിട്ടില്ല. പഴയ ഒരു റേഡിയോ ഇടതടവില്ലാതെ വാര്‍ത്തകള്‍ വിളമ്പിക്കൊണ്ടിരുന്നു. അര്‍ദ്ധ രാത്രി കഴിഞ്ഞിട്ടും അതും ശ്രദ്ധിച്ച് ഞാന്‍ ഇരുന്നു. ഉറക്കം കണ്‍പോളകളെ കീഴ്പ്പെടുത്തുമെന്ന്തോന്നിച്ച നിമിഷം ഞാന്‍ റേഡിയോ ഓഫ്ചെയ്തു കിടന്നു. പിറ്റേന്ന് എന്‍റെ വിവാഹമാണ്.

മുപ്പത്തിയഞ്ച്കൊല്ലങ്ങള്‍ കടന്നു പോയെങ്കിലും ഇതെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. നാളെ ( 21. 03. 2012 ) ഞങ്ങളുടെ മുപ്പത്തഞ്ചാം വിവാഹ വാഷികമാണ്.

ഞങ്ങള്‍ക്ക് മൂന്ന് ആണ്‍മക്കളുണ്ടായി. അവര്‍ വളര്‍ന്ന് യുവാക്കളായി. മൂന്നുപേരും വിവാഹം കഴിച്ചു. രണ്ട് പേരക്കുട്ടികളുമായി. ഇരട്ട കുട്ടികളായ നന്ദനയും നന്ദിതയും ( മാളുവും മോളുവും ).

'' കല്യാണം കഴിഞ്ഞ് ഇത്ര കാലമായി എന്ന് തോന്നുന്നതേ ഇല്ല. മക്കള് വലുതായതുകൊണ്ട് മാത്രമാണ് അത് ഓര്‍മ്മ വരുന്നത് '' എന്ന് ഇടയ്ക്ക് സുന്ദരി പറയും.

ഒട്ടേറെ പ്രയാസങ്ങള്‍ പല ഘട്ടങ്ങളിലായി തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. എല്ലാം ഞങ്ങള്‍ ഒന്നിച്ച് നേരിട്ടു. ഈശ്വരാനുഗ്രഹത്താല്‍ ഇപ്പോള്‍ സന്തോഷത്തോടെ കഴിയുന്നു. സ്നേഹം മാത്രമേ കൈമുതലായിട്ടുണ്ടായിരുന്നുള്ളു. അതുണ്ടെങ്കില്‍ എല്ലാം വന്നുചേരുമെന്നാണ് ഞങ്ങളുടെ അനുഭവം.

22 comments:

**നിശാസുരഭി said...

ആശംസകള്‍

ആശംസകള്‍

ആശംസകള്‍

ആശംസകള്‍

:)

ajith said...

ആശംസകള്‍...ഹൃദയപൂര്‍വം

ഞാന്‍ പുണ്യവാളന്‍ said...

സ്നേഹപൂര്‍ണമായ സന്തോഷവും സമാധാനവും നിറഞ്ഞ ഒത്തിരി ഒത്തിരി വിവാഹവര്‍ഷികങ്ങള്‍ ജീവിതത്തില്‍ വീണ്ടും ഉണ്ടാകട്ടെ സ്നേഹാശംസകളോടെ @ പുണ്യവാളന്‍

antos maman said...

വായിച്ചു നന്നായി ആശംസകൾ......... എന്റെ ബ്ലോഗ് http://etipsweb.blogspot.in/

vasanthalathika said...

വളരെ സന്തോഷമായി ഇത് കണ്ടിട്ടു..എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.

വീ കെ said...

സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആഘോഷങ്ങൾ ഇനിയും ധാരാളം കടന്നു വരട്ടെ..
ആശംസകൾ....

ശ്രീജിത്ത് മൂത്തേടത്ത് said...

അടിയന്തിരാവസ്ഥ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന്റെ പിറ്റേന്ന് കല്യാണം.. ഹൗ.. ഞാനാലോചിക്കുകയാണ്. എന്തൊക്കെയായിരിക്കും അന്ന് കല്യാണത്തിന് വന്നവരുടെ ചൂടന്‍ ചര്‍ച്ചകള്‍.. അടിയന്തിരാവസ്ഥയേയും തുടര്‍ന്നുണ്ടായ രാഷ്ടീയമാറ്റത്തേയും പറ്റി വായിച്ചറിവും കേട്ടറിവും മാത്രമേയുള്ളൂ.. അനുഭവിച്ചറിവുള്ള ചേട്ടന് ഒരുപാട് പറയാനുണ്ടാവുമല്ലേ...
എന്തായാലും ജീവിതാവസാനംവരെ നീളുന്ന മധുവിധുക്കാലം ആശംസിക്കുന്നു..

രാജഗോപാൽ said...

ഇന്ന് പതിവിൽ കൂടുതൽ ജോലിയുണ്ടായിരുന്നത് കൊണ്ട് ഈ പോസ്റ്റ് കാണാൻ വൈകി.

സ്നേഹം തന്നെയാണ് അമൂല്യം. കൊടുക്കുന്നത് ഇരട്ടിയായി കിട്ടുന്നത്
സ്നേഹം മാത്രം.

പരിചയപ്പെട്ടതിനു ശേഷമുള്ള എല്ലാ സന്തോഷത്തിലും നിറഞ്ഞ മനസ്സോടെ പങ്കു ചേരാൻ എനിക്കും അവസരമുണ്ടായിട്ടുണ്ടല്ലൊ. ഈ അവസരത്തിലും എന്റെ ആശംസകൾ.

വേണുഗോപാല്‍ said...

ഞാന്‍ ഇവിടെ നേരത്തെ ഇട്ട കമന്റ്‌ എവിടെ പോയി ?

ആശംസകള്‍ .. ഏട്ടാ

keraladasanunni said...

നിശാസുരഭി,
ആശംസകള്‍ക്ക് വളരെ നന്ദി.

ajith,
ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു.

ഞാന്‍ , പുണ്യവാളന്‍,
ഒരുപാട് നന്ദിയുണ്ട്.

antos maman,
ആശംസകള്‍ക്ക് വളരെ നന്ദി.ബ്ലോഗ് വായിക്കുന്നുണ്ട്

vasanthalathika,
മനസ്സ് നിറഞ്ഞു.

keraladasanunni said...

വി.കെ,
വളരെ നന്ദി

ശ്രിജിത്ത് മൂത്തേടത്ത്,
ചര്‍ച്ച മാത്രമല്ല. രാത്രി റോഡിലൂടെ പടക്കം 
പൊട്ടിച്ചും ആര്‍പ്പു വിളിച്ചും ഒരുപാട് ആളുകള്‍ 
നടന്നിരുന്നു.

രാജഗോപാല്‍,
ഇനിയും ധാരാളം സന്തോഷമുള്ള വേളകളില്‍ 
ഒന്നിച്ചു കൂടാന്‍ ഇട വരട്ടെ.

വേണുഗോപാല്‍,
നേരത്തെ ഇട്ട കമന്‍റ് കണ്ടില്ല. ആശംസകള്‍ക്ക് വളരെ നന്ദി.

sivaraman mavelikkara said...

A thousand best wishes to this wonderful couple.

പഥികൻ said...

ഹൃദയം നിറഞ്ഞ ആശംസകൾ....നിരവധി വിവാഹവര്‍ഷികങ്ങള്‍ ജീവിതത്തില്‍ വീണ്ടും ഉണ്ടാകട്ടെ ..

സ്നേഹപൂർവ്വം,
പഥികൻ

Sukanya said...

ചില ആസ്പത്രി, ചികിത്സ തിരക്കുകളും മാര്‍ച്ചിന്റെ തിരക്കും കാരണം ഇപ്പോഴേ കണ്ടുള്ളൂ. വൈകിയാണെങ്കിലും ഏട്ടനും ഏടത്തിക്കും മനം നിറഞ്ഞ ആശംസകള്‍.

kochumol(കുങ്കുമം) said...

ഉണ്ണിയേട്ടാ ഹൃദയം നിറഞ്ഞ ആശംസകൾ..

Mohiyudheen MP said...

ആഹ... വിവാഹ വാർഷികാശംസകൾ.

എല്ല്ം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു കാരണം മനസ്സ് അങ്ങനെയാണ്.

ആശംസകൾ

keraladasanunni said...

sivaraman mavelikkara,
ആശംസകള്‍ക്ക് ഒരുപാട് നന്ദി.

പഥികന്‍,
വളരെ സന്തോഷം.ആശംസ അനുഗ്രഹമായി കണക്കാക്കുന്നു.

Sukanya,
തിരക്കുകള്‍ കഴിഞ്ഞുവെന്ന് കരുതുന്നു. പുതിയതായി വല്ലതും എഴുതിയോ.

kochumol( കുങ്കുമം ),
വളരെ നന്ദി.

Mohiyudheen MP,
അതെ മനസ്സ് അങ്ങിനെയാണ്. ചില കാര്യങ്ങള്‍ നിറം മങ്ങാതെ സൂക്ഷിക്കും.

സിദ്ധീക്ക.. said...

ഇപ്പോഴാണ് കണ്ടത് , ആയുരാരോഗ്യ സൌഖ്യത്തോടെ ഇനിയും ഒരു പാടുനാള്‍ ഈ സന്തോഷവും സാധാനവും നീണ്ടു നില്‍ക്കട്ടെ എന്ന ആത്മാര്‍ഥമായ പ്രാര്‍ത്ഥന മാത്രം.

കുസുമം ആര്‍ പുന്നപ്ര said...

ഇപ്പോഴാണ് കണ്ടത്. ആശംസകള്‍. സന്തോഷമായി ഇത്രയും നാളും പിന്നിട്ടുവല്ലോ. അതു തന്നെയാണ് ഏറെ പ്രസക്തം

keraladasanunni said...

സിദ്ധീക്ക,
ഈ പ്രാര്‍ത്ഥനയ്ക്ക് എങ്ങിനെ നന്ദി പറയാനാണ്. മനസ്സ് നിറഞ്ഞു.

കുസുമം. ആര്‍. പുന്നപ്ര,
ഇത്ര കാലം സന്തോഷത്തോടെ കഴിയാന്‍ 
ഈശ്വരന്‍ അനുഗ്രഹിച്ചു. ഇനിയും
അതുണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

Echmukutty said...

ആശംസകൾക്ക് കാലം വൈകിയാലും സാരമില്ലെന്ന് സ്വയം തീരുമാനിച്ച് ഞാൻ ഹൃദയപൂർവം എല്ലാ നന്മകളും ആശംസിച്ചുകൊള്ളുന്നു.

ഡോ. പി. മാലങ്കോട് said...


അടുത്ത വിവാഹ ദിനത്തിനുള്ള ആശംസകള്‍,
നമ്മുടെ നാട്ടില്‍ പറയുമ്പോലെ ''ഊരുക്കു മുമ്പേ'', ഇതാ തരുന്നു, ഉണ്ണിയേട്ടാ.